വിശാലിനെ നായകനാക്കി സുന്ദർ സി സംവിധാനം ചെയ്യുന്ന പുരുഷൻ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രൊമോ പുറത്ത്. തമന്ന ഭാട്ടിയ നായികയായി എത്തുന്ന കോമഡി ആക്ഷൻ ചിത്രത്തിൽ യോഗി ബാബുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഹിപ്പ് ഹോപ്പ് തമിഴ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. 2015ൽ ഇറങ്ങിയ ‘ആമ്പള’ എന്ന ചിത്രത്തിന് ശേഷമാണ് വിശാലും സുന്ദർ സിയും ഹിപ്പ് ഹോപ്പ് തമിഴനും ഒരുമിക്കുന്നത്.
സുന്ദർ സിയും വിശാലും ഒരുമിക്കുന്ന നാലാമത്തെ ചിത്രമാണ് പുരുഷൻ. ആമ്പള, ആക്ഷൻ, മധ ഗജ രാജ’എന്നിവയായിരുന്നു ഇരുവരും ഒരുമിച്ച ചിത്രം.